ജില്ലാ പഞ്ചായത്ത് വികസനവുമായി ബന്ധപ്പെട്ട മാനിഫെസ്റ്റോ ഒക്‌ടോബർ 2ന് വെള്ളിയാഴ്ച വൈകു. 3.30ന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന ജനകീയ സദസ്സിൽ വെച്ച് പ്രകാശനം ചെയ്യുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. ജനകീയ സദസ്സ് ഡോ.ടി.എൻ. സീമ (എം.പി) ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ വാർഡുകളിലും ജനങ്ങളുടെ നിർദ്ദേശങ്ങൾ ആരായുന്നതിനുവേണ്ടി സ്ഥാപിച്ച പെട്ടികളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ വെച്ചു കൊണ്ടാണ് മാനിഫെസ്റ്റോവിന് അന്തിമ രൂപം നൽകുന്നത്. തികച്ചും ജനാധിപത്യപരമായ രീതിയിൽ തയ്യാറാക്കുന്ന മാനിഫെസ്റ്റോ പ്രകാശന ചടങ്ങളിൽ പങ്കെടുക്കാൻ മുഴുവൻ ജനങ്ങളോടും യോഗം അഭ്യർത്ഥിച്ചു.

സി.രവീന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. കെ.പി.സഹദേവൻ, പി.ജയരാജൻ, ടി.കൃഷ്ണൻ, സി.പി.മുരളി, വി.വി.കുഞ്ഞികൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ, വി.രാജേഷ്‌പ്രേം, കെ.കെ.ജയപ്രകാശ്, ഇ.ജനാർദ്ദനൻ, ബാബുരാജ് ഉളിക്കൽ, കെ.എം.ബാലകൃഷ്ണൻ, സി.കെ .നാരായണൻ, സി.വി.ശശീന്ദ്രൻ, വി.സി.ധർമ്മദാസൻ, മഹമൂദ് പറക്കാട്ട്, അഡ്വ.ടി.മനോജ്കുമാർ, സന്തോഷ് മാവില തുടങ്ങിയവർ സംസാരിച്ചു.