കണ്ണൂർ : ജൂലൈ 17 മുതൽ 25 വരെ ജില്ലയിൽ വിപുലമായ പ്രചരണ പരിപാടിക്ക് സി പി ഐ (എം) തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകുന്ന 18 കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏറിയയിൽ ഒന്ന് എന്ന നിലയിലാണ് ജാഥ നിശ്ചയിച്ചിട്ടുള്ളത്.

കടുത്ത വിലക്കയറ്റത്തിന്റെ ഫലമായി ജീവിത ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ തലയിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടും സർക്കാർ നിയന്ത്രണം എടുത്ത്കളഞ്ഞുകൊണ്ടും കടുത്ത ഭാരമാണ് കേൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര യു പി എ സർക്കാർ അടിച്ചേൽപ്പിച്ചിട്ടുള്ളത്. ഇതിനെതിരെ രാജ്യമെമ്പാടും വമ്പിച്ച ജനകീയ പ്രതിഷേധമാണ് ഉയർന്ന് വന്നിട്ടുള്ളത്. ജന വികാരം കണക്കിലെടുത്ത്‌കൊണ്ട് തെറ്റ് തിരുത്തുന്നതിന് പകരം കൂടുതൽ കൂടുതൽ ജനവിരുദ്ധ നയങ്ങളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ഇതിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് ഉദ്ദേശിച്ച് കൊണ്ടാണ് ഇത്തരമൊരു പ്രചര പരിപാടിക്ക് സി പി ഐ (എം) തീരുമാനിച്ചിട്ടുള്ളത്.

കേരളത്തിൽ എൽ ഡി എഫ് സർക്കാർ കഴിഞ്ഞ 4 വർഷത്തിനിടയിൽ ജനക്ഷേമ നടപടികൾ നടപ്പിലാക്കിക്കൊണ്ട് വമ്പിച്ച ആശ്വാസമാണ് നൽകിക്കൊണ്ടിരിക്കുന്നത്. സമ്പന്ന വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കേൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഭരണ നയങ്ങൾക്ക് ബദലായി എല്ലാ മേഖലയിലും ജനപക്ഷ നിലപാടുകളുമായാണ് എൽ ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങൾക്കിടയിൽ ഇടതുമുന്നണി ഉയർത്തുന്ന നിലപാടുകൾ ജാഥയിൽ വിശദീകരിക്കും.

വർഗ്ഗീയ ശക്തികൾ എല്ലാ അതിരുകളും ലംഘിച്ച് കൊണ്ടുള്ള ഭീകരവാദ നിലപാടുകളാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഏറ്റവും കടുത്ത വെല്ലുവിളിയാണ് പോപ്പുലർ ഫ്രണ്ട്, ആർ എസ് എസ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ രാജ്യത്ത് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കാനും വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രചരണായുധങ്ങളുമാക്കാനാണിവർ ശ്രമിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള നിയമ സംഹിതകളെ വെല്ലുവിളിച്ചുകൊണ്ട് താലിബാൻ മോഡൽ കോടതി വിധികൾ നടപ്പിലാക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നാട് നേരിടുന്നത്. കോൺഗ്രസിന്റെയും മുസ്ലീ ലീഗിന്റെയും തണലിലാണ് ഇത്തരം വർഗ്ഗീയ ശക്തികളുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരായി മത വിശ്വാസികളും മത നിരപേക്ഷ ചിന്താഗതിക്കാരും ഒരുമിച്ച് അണിനിരക്കേണ്ട കാലമാണ്. വർഗ്ഗീയ ഭീകര ശക്തികളെ തുറന്ന് കാട്ടിക്കൊണ്ടുള്ള പ്രചരണ പ്രവർത്തനമാണ് ജാഥയിൽ സംഘടിപ്പിക്കുന്നത്.

5-ഉം 6-ഉം ദിവസം പര്യടനം നടത്തുന്ന ജാഥകളിൽ 25 സ്ഥിരാംഗങ്ങളുണ്ടാവും ഇതിനു പുറമെ 100 ഓളം പേർ എല്ലാ ദിവസവും ജാഥയെ അനുഗമിക്കും. ഓരോ ദിവസവും 15 ഓളം കേന്ദ്രങ്ങളിൽ ജാഥയുടെ ഭാഗമായി പൊതുയോഗവും സംഘടിപ്പിക്കും. ജാഥകൾ സമാപിക്കുന്നതോടെ ജൂലൈ 28-നു ഏറിയയിൽ ഒരു കേന്ദ്ര സർക്കാർ ഓഫീസ് എന്ന നിലയിൽ ജില്ലയിലെ 19 കേന്ദ്ര സർക്കാർ ഓഫൂസുകൾക്ക് മുന്നിൽ ബഹുജന ഉപരോധം സംഘടിപ്പിക്കും. ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന സമരം രാവിലെ 7 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിക്കും. ജാഥയുടെയും സമര കേന്ദ്രത്തിന്റെയും വിശദാംശം ചുവടെ പറയും പ്രകാരമായിരിക്കും

                                                                                                                                      ഏറിയ                                      ജാഥാ ലീഡർ                       ഉൽഘാടന തീയതി        സമര കേന്ദ്രം

          പയ്യന്നൂർ                വി നാരായണൻ               ജൂലൈ 21    ഹെഡ് പോസ്റ്റോഫീസ്

          പെരിങ്ങോം  ടി ഐ മധുസൂദനൻ                   ജൂലൈ 18    ചെറുപുഴ പോസ്റ്റോഫീസ്

          ആലക്കോട്            കെ എം ജോസഫ്             ജൂലൈ 20    ആലക്കോട് പോസ്റ്റോഫീസ്

          ശ്രീകണ്ഠപുരം        ടി വി രാജേഷ്                             ജൂലൈ 17    ശ്രീകണ്ഠപുരം പോസ്റ്റോഫീസ്

          തളിപ്പറമ്പ               പി ഹരീന്ദ്രൻ                     ജൂലൈ 19    ഹെഡ് പോസ്റ്റോഫീസ്                

          മാടായി                  സി കൃഷ്ണൻ                            ജൂലൈ 17    പിലാത്തറ പോസ്റ്റോഫീസ്

          പാപ്പിനിശ്ശേരി അരക്കൻ ബാലൻ            ജൂലൈ 21    ചെറുകുന്ന് ടെലിഫോൺ

                                                                                                          എക്‌സ്‌ചേഞ്ച്        

          മയ്യിൽ                   ടി കെ ഗോവിന്ദൻ മാസ്റ്റർ            ജൂലൈ 21    കൊളച്ചേരി പോസ്റ്റോഫീസ്

          കണ്ണൂർ                  എൻ ചന്ദ്രൻ                     ജൂലൈ 21    ഹെഡ് പോസ്റ്റോഫീസ്

          അഞ്ചരക്കണ്ടി        വയക്കാടി ബാലകൃഷ്ണൻ          ജൂലൈ 21    മൗവ്വഞ്ചേരി പോസ്റ്റോഫീസ്

          എടക്കാട്                കെ ബാലകൃഷ്ണൻ മാസ്റ്റർ        ജൂലൈ 18    പെരളശ്ശേരിടെലിഫോൺ

                                                                                                          എക്‌സ്‌ചേഞ്ച്

          പിണറായി              വത്സലൻ പനോളി            ജൂലൈ 20    മമ്പറം ടെലിഫോൺ എക്‌സ്‌ചേഞ്ച്

          തലശ്ശേരി               എം വി സരള                    ജൂലൈ 19    ഹെഡ് പോസ്റ്റോഫീസ്

          മാഹി                                                                              മാഹി ടെലിഫോൺ എക്‌സ്‌ചേഞ്ച്

          പാനൂർ                   പി പുരുഷോത്തമൻ          ജൂലൈ 20    പാനൂർ പോസ്റ്റോഫീസ്

          കൂത്തുപറമ്പ എം ജയലക്ഷ്മി                ജൂലൈ 20    കൂത്തുപറമ്പ ടെലിഫോൺ

                                                                                                          എക്‌സ്‌ചേഞ്ച്

          മട്ടന്നൂർ                  കെ ചന്ദ്രൻ                                ജൂലൈ 19    മട്ടന്നൂർ പോസ്റ്റോഫീസ്

          ഇരിട്ടി           എം സുരേന്ദ്രൻ                          ജൂലൈ 19    ഇരിട്ടി പോസ്റ്റോഫീസ്

          പേരാവൂർ               കാരായി രാജൻ               ജൂലൈ 18    പേരാവൂർ പോസ്റ്റോഫീസ്

                            

 

          നാടിനെ രക്ഷിക്കാൻ നടക്കുന്ന ഈ പോരാട്ടത്തെ സഹായിക്കാനും പിന്തുണക്കാനും മുഴുവൻ മനുഷ്യ സ്‌നേഹികളും രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു.