കണ്ണൂർ : ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ആസുത്രിതമായി അട്ടിമറിക്കാൻ യു ഡി എഫ് ശ്രമിക്കുകയുണ്ടായി. അതിന്റെ ഭാഗമായി 5 വാർഡുകളിലെ 7 ബൂത്തുകളിൽ റീ പോളിങ്ങ് നടത്തേണ്ടി വന്നിരിക്കുകയാണ്. ജില്ലയുടെ നാനാഭാഗത്ത് നടത്തിയ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയുണ്ടായി. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെയും സംഭവ സ്ഥലവും സന്ദർശിക്കുന്നതിനായി എത്തിയ സി പി ഐ (എം) നേതാക്കളെ കൈയേറ്റം ചെയ്യാൻ ഒരു സംഘം ലീഗിന്റെയും കോൺഗ്രസിന്റെയും അക്രമികൾ കാണിച്ച നടപടിയെ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുന്നു.    

 

ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി കോൺഗ്രസ് (ഐ)യും ലീഗും നടത്തിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ ഭാഗമായാണ് സി പി ഐ (എം) നേതാക്കൾക്ക് നേരെയുള്ള കൈയേറ്റം ഇത്തരം അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിക്കുന്നു. ഈ സംഭവത്തിലും ബൂത്ത് പിടിച്ചും അക്രമങ്ങൾ അഴിച്ചു വിട്ടുമുള്ള യു ഡി എഫിന്റെ അഴിഞ്ഞാട്ടത്തിനുമെതിരെ എല്ലാ വിഭാഗം ആളുകളും പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യർത്ഥിക്കുന്നു.