കണ്ണൂരിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിൽ സിപിഐ (എം) ജില്ലാ സെക്രട്ടറിയറ്റ് ശക്തിയായി പ്രതിഷേധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി എസ്എഫ് ഐ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ കലക്‌ട്രേറ്റ് മാർച്ചിനു നേരെ കിരാതമായ ആക്രമണമാണ് പൊലീസ് അഴിച്ചു വിട്ടത്. ജലപീരങ്കിയും ലാത്തിയുമുപയോഗിച്ചാണ് സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കുട്ടികളെ നേരിട്ടത്. 25 വിദ്യാർഥികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. എസ്എഫ്‌ഐ അഖിലേന്ത്യ ജോയിൻന്റ് സെക്രട്ടറി വി ശിവദാസൻ, ജില്ലാ പ്രസിഡണ്ട് ബി ഷംസുദ്ദീൻ, സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ പരിക്കേറ്റവരിൽ ഉൾപെടുന്നു. ഇരുപതോളം വിദ്യാർഥികളെ പൊലീസ് പിടിച്ചുകൊണ്ടുപോയി.

 

യു ഡി എഫ് ഗവർമെണ്ടിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള നീക്കം ആപൽക്കരമാണ്. പൊലീസ് അതിക്രമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വദസികളും പ്രതിഷേധിക്കണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.