കണ്ണൂർ : ചാലാട് ധർമ്മശാസ്ത്ര ക്ഷേത്ര പരിസരത്ത് ശനിയാഴ്ച കാലത്ത് നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.
കാലത്ത് 8.30 മണിക്കാണ് പരിസരവാസികളെ നടുക്കിയ സ്‌ഫോടനം നടന്നത്. ക്ഷേത്ര പരിസരം സുധാകര വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളുടെ വിഹാരസ്ഥലമാണ്. ജില്ലയിൽ പല ഭാഗത്തും നടന്ന ക്വട്ടേഷൻ ഗുണ്ടാ അക്രമണത്തിന് ഇവിടെ നിന്നും ആളുകൾ പോകുന്നുണ്ട്. ബോംബുകൾ ഉണ്ടാക്കുന്നതിനുള്ള മരുന്നാണ് ഇവിടെ കുഴിച്ചിട്ടതായി അനുമാനിക്കുന്നത്. മണ്ണിന്റെ ചൂടേറ്റ് അത്യുഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഥിരമായി ഇവിടെ ക്യാമ്പ് ചെയ്യുന്ന കോൺഗ്രസ്സ് ക്രിമനലുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ വസ്തുതകൾ ബോധ്യമാകും.
ധർമ്മശാസ്ത്ര ക്ഷേത്രത്തിലെ വാർഷികോത്സവം ഒക്‌ടോബർ 15 ന് സപ്താഹത്തോടെ ആരംഭിക്കാൻ ഇരിക്കെയാണ് ഈ സ്‌ഫോടനം നടന്നത്. അതിനാൽ ക്ഷേത്ര വിശ്വാസികളുടെ ആശങ്ക അകറ്റാനും യഥാർത്ഥ കുറ്റവാളികളെ ഉടൻ കണ്ടെത്തേണ്ടതുണ്ട്.