നവോത്ഥാന മൂല്യങ്ങൾക്കും ജനകീയ വികസന കാഴ്ച്ചപ്പാടിനും പുനരർപ്പണം ചെയ്യുന്ന നവംബർ ഒന്നിന്റെ കുടുംബ കൂട്ടായ്മ വമ്പിച്ച വിജയമാക്കണമെന്ന് സിപിഐ(എം) ജില്ലാസെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു. നമ്മുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സംസ്‌കാരവും ഭാഷയും, ജീവിത മൂല്യങ്ങളും തിരിച്ചുപിടിക്കാനുള്ള ബഹുജന മുന്നേറ്റമായി കേരളപ്പിറവി ദിനത്തിൽ നടക്കുന്ന കുടുംബ കൂട്ടായ്മ മാറും. ജില്ലയിലെ 3187 ബ്രാഞ്ചുകളിൽ നടക്കുന്ന കുടുംബ കൂട്ടായ്മയിൽ പഴയകാല സഖാക്കൾ, രക്തസാക്ഷി കുടുംബാംഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളാകും. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പുന:രുജ്ജീവിപ്പിക്കാനും, ജാതി-മത-വർഗീയ വിദ്വേഷം പരത്താനുമുള്ള പ്രതിലോമ ശക്തികളുടെ കുത്സിത നീക്കങ്ങളെ തിരിച്ചറിയാനും മാനവീകതയെ ഉയർത്തികാട്ടാനുമുള്ള കുടുംബ കൂട്ടായ്മകൾ വിജയിപ്പിക്കണമെന്ന് പി ജയരാജൻ അഭ്യർത്ഥിച്ചു. കുടുംബ കൂട്ടായ്മയിൽ പങ്കെടുക്കുന്ന പാർട്ടി നേതാക്കളുടെ വിശദാംശം ചുവടെ കൊടുക്കുന്നു.

         ഇ പി ജയരാജൻ              പാപ്പിനിശ്ശേരി തുരുത്തി കൊവ്വൽ

          കെ കെ ശൈലജ ടീച്ചർ    പഴശ്ശി

          പി ജയരാജൻ                  ബക്കളം

          എം വി ജയരാജൻ            പാറപ്രം കോളാട്

          കെ പി സഹദേവൻ           കണ്ണൂർ ടൗൺ ഈസ്റ്റ്-കക്കാട്

          കെ കെ രാഗേഷ്              കാഞ്ഞിരോട് കുന്നത്ത്ചാൽ, കുടുക്കിമൊട്ട

          ജയിംസ് മാത്യു                 മലപ്പട്ടം തലക്കോട്

          കെ എം ജോസഫ്             കൂവേരി എളമ്പേരം

          കെ കെ നാരായണൻ       കിലാലൂർ

          സി കൃഷ്ണൻ                  വെള്ളൂർ കിഴക്കും ഭാഗം സൗത്ത്

          ഒ വി നാരായണൻ            ഏഴോം

          എം പ്രകാശൻ മാസ്റ്റർ       കണ്ടക്കൈ കൃഷ്ണപ്പിള്ള വായനശാല

          വി നാരായണൻ               പെരിന്തട്ട സെൻട്രൽ

          എം സുരേന്ദ്രൻ                 കൂത്തുപറമ്പ് നൂഞ്ഞംമ്പായി, കുറ്റിക്കാട്                             

പുഞ്ചയിൽ നാണു            തലശ്ശേരി കായ്യത്ത്

          കെ ശ്രീധരൻ                             ആറളം ഫാം

          പി ഹരീന്ദ്രൻ                     അരയാക്കൂൽ യു പി സ്‌കൂൾ

 

          വി ജി പത്മനാഭൻ             വെണ്ടേക്കുംചാൽ