കണ്ണൂർ : സുകുമാർ അഴീക്കോടിന്റെ ഒന്നാം ചരമവാർഷികം വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കാൻ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു.

അഴീക്കോട് മാസ്റ്റർക്ക് അർഹിക്കും വിധം ഒരു സ്മാരകം പണിയാനുള്ള കർമ്മപരിപാടികളൊന്നും തന്നെ കേരള ഗവൺമെന്റ് ആരംഭിച്ചു കാണുന്നില്ല. ഈ അവഗണനയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. സ്മാരക നിർമ്മാണത്തിന് സത്വര നടപടികൾ ആരംഭിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

2013 ജനുവരി 24, 25 തീയ്യതികളിൽ അഴീക്കോടിന്റെ വിചാരപ്രപഞ്ചം അനാവരണം ചെയ്യുന്ന സെമിനാറുകളാണ് കണ്ണൂരിൽ സംഘടിപ്പിക്കുന്നത്. ജനുവരി 24 ന്റെ ഉദ്ഘാടന പരിപാടിയിലും, സെമിനാറിലും സമുന്നത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്നതാണ്.

 

അഴീക്കോടിന്റെ സാഹിത്യ സംഭാവനകൾ, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലെ  പങ്കാളിത്തം, അദ്ധ്യാപകൻ എന്ന നിലയിലുള്ള സവിശേഷത, രാഷ്ട്രീയ നിലപാടുകളിലെ പുരോന്മുഖത എന്നിവയിലൂന്നിയുള്ള പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സെമിനാറുകൾ 25-ാം തീയ്യതി സംഘടിപ്പിക്കും. പരിപാടിയോട് സഹകരണിക്കണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.