കണ്ണൂർ: പോപ്പുലർ ഫ്രണ്ടുകാരുടെ കുത്തേറ്റ് എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപൽ മരിച്ച സംഭവത്തെകുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ എത്രയുംപെട്ടെന്ന് പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരിശീലനം നേടിയ തീവ്രവാദി ക്രമിനലുകളാണ് സച്ചിന്റെ മരണത്തിന് കാരണമായ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. ഈ അക്രമികളെ പിടികുടൂന്നതിൽ പൊലീസ് തികഞ്ഞ അലംബാവമാണ് കാണിക്കുന്നത്. ലീഗിലെ ചില നേതാക്കൾ തന്നെ അക്രമികളെ രക്ഷിക്കാൻ പൊലീസിൽ ഇടപെട്ടു എന്നാണ് വിവരം. ഈ ക്രൂരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഭരണ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടുകൂട.

കഴിഞ്ഞ ജൂലൈ ആറിനാണ് പള്ളിക്കുന്ന് ഹൈസ്‌കൂളിൽവെച്ച് സച്ചിൻ ഗോപാലിന് വയറിന് കുത്തേറ്റത്. രണ്ട് മാസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ സച്ചിൻ ഒടുവിൽ മരണപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി പള്ളിക്കുന്ന് ഹൈസ്‌കൂളിൽ എത്തിയപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് കുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. എകെജി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയ ശേഷം മംഗലാപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.  വഴിമധ്യേ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പരിയാരത്ത് പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്ന സച്ചിനെ പിന്നീട് മംഗലാപുരം ആശുപത്രിയിൽ  ചികിൽസിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു യുവ വിദ്യാർഥിക്ക് ഈ വിധത്തിൽ മരണംവിധിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

സച്ചിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുറത്തുനിന്നെത്തിയ എബിവിപി- ആർഎസ്എസ് പ്രവർത്തകർ പള്ളിക്കുന്ന് ഹൈസ്‌കൂളിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു. ഇവർ ചില വിദ്യാർഥികളെ കൈയ്യേറ്റം ചെയ്തു. രണ്ട് ഭാഗത്തുനിന്നുമുള്ള ഇത്തരം ശ്രമങ്ങൾ സംഘർഷം തെറ്റായ വഴികളിലേക്ക് തിരിയാനാണ് ഇടവരുത്തുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവരും പൊലീസും ജാഗ്രത പലുർത്തണം. സംഭവത്തെ  മുതലെടുക്കാൻ ഇരുവർഗീയ ശക്തികളും നടത്തുന്ന ശ്രമം അപലപനീയമാണെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

പി ജയരാജൻ സച്ചിന്റെ വീട് സന്ദർശിച്ചു

കണ്ണൂർ: പോപ്പുലർ ഫ്രണ്ടുകാരുടെ കുത്തേറ്റുമരിച്ച എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാലിന്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ സന്ദർശിച്ചു. പുഴാതി ലോക്കൽ സെക്രട്ടറി ടി രവീന്ദ്രനും ഒപ്പമുണ്ടായിരുന്നു.

 

കണ്ണൂർ :മട്ടന്നൂർ നഗരസഭാ ഭരണം നാലാം തവണയും എൽഡിഎഫ് നെ ഏൽപിച്ച മട്ടന്നൂരിലെ വോട്ടർമാരെ സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നു.