1        ജില്ലയിൽ പലേടത്തും സി പി ഐ (എം) ന്റെ കൊടികൾ, ബോർഡുകൾ തുടങ്ങിയവ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്യുകയാണ്. ഇത് കണ്ണൂർ ജില്ലയിൽ മാത്രമുള്ള പോലീസ് നടപടിയാണ്. ഇതിനെതിരെ ആഗസ്ത് 2-നു കലക്‌ട്രേറ്റിനു മുന്നിൽ ബഹുജന ധർണ്ണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ധർണ്ണയിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. ജനാധിപത്യ ധ്വംസനത്തിനെതിരെ പൗരാവകാശവും ജനാധിത്യവും സംരക്ഷിക്കാനുള്ള ഈ സമരം വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.

2        വിലക്കയറ്റത്തിനെതിരായി രാജ്യവ്യാപകമായി സി പി ഐ (എം) പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗസ്ത് 22-നു ജില്ലയിൽ കലക്‌ട്രേറ്റ് ഉപരോധിക്കും സമരത്തിന്റെ പ്രചരണാർത്ഥം ജില്ലയിൽ 2 മേഖല പ്രചാരണ വഹന ജാഥകൾ നടക്കും.

സ: പി ജയരാജൻ നയിക്കുന്ന വടക്കൻ മേഖല ജാഥ പയ്യന്നൂർ, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ, മാടായി, പാപ്പിനിശ്ശേരി, മയ്യിൽ, കണ്ണൂർ എന്നീ എറിയകളിൽ പര്യടനം നടത്തും സഖാക്കൾ ജയിംസ് മാത്യു, എം എൽ എ, എം പ്രകാശൻ മാസ്റ്റർ, പി ഹരീന്ദ്രൻ, എം വി സരള എന്നിവർ ഈ ജാഥയിൽ അംഗങ്ങളായിരിക്കും.

സ: എം വി ജയരാജൻ നയിക്കുന്ന തെക്കൻ മേഖല ജാഥ എടക്കാട്, അഞ്ചക്കണ്ടി, പിണറായി, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നീ എറിയകളിലും പര്യടനം നടത്തും  സഖാക്കൾ കെ കെ രാഗേഷ്., വി നാരായണൻ, എം സുരേന്ദ്രൻ, കെ ലീല എന്നിവർ അംഗങ്ങളായിരിക്കും

ആഗസ്ത് 6-നു വടക്കൻ മേഖല ജാഥ സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സ: പി കെ ശ്രീമതി ടീച്ചർ കരിവെള്ളൂരിൽ വെച്ചും തെക്കൻ മേഖല ജാഥ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എ കെ ബാലൻ തലശ്ശേരിയിൽ വെച്ചും ഉൽഘാടനം ചെയ്യും.  ആഗസ്ത് 7 മുതൽ പര്യടനം നടത്തുന്ന ജാഥ 14-നു മയ്യിലിലും ഇരിട്ടിയിലും സമാപിക്കും.

 

രാഷ്ട്രീയ സ്ഥിതിഗതികളും വിലക്കയറ്റ വിരുദ്ധ ക്യാംപയിനിന്റെയും ഭാഗമായി ജില്ലയിൽ നടക്കുന്ന 2 പ്രചരണ വാഹന ജാഥകളും ആഗസ്ത് 22-ന്റെ സമരവും വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.