വലതുപക്ഷ രാഷ്ട്രീയക്കാരും-വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന ഇടതുപക്ഷ വിരുദ്ധ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്ന സി പി ഐ (എം) കണ്ണൂർ ജില്ലാകമ്മിറ്റി തയ്യാറാക്കിയ ' കണ്ണൂർ കണ്ണ് തുറന്ന് തന്നെ 'എന്ന സി ഡി  പ്രകാശനം ജുലായ് 27 ന് രാവിലെ 11 മണിക്ക് കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച് സി പി ഐ (എം) കേന്ദ്രകമ്മിറ്റിയംഗം സ: ഇ പി ജയരാജൻ നിർവ്വഹിക്കും. പ്രൊഫസർ എം അബ്ദുൾ റഹ്മാൻ ഏറ്റുവാങ്ങും.

പാർട്ടി ഗ്രാമം, പാർട്ടി കോടതി, കണ്ണൂർ ലോബി എന്നിങ്ങനെയുള്ള പ്രചാരണങ്ങളിലൂടെ പാർട്ടിയെ അപഹസിക്കാനും, കണ്ണൂരിന്റെ ചരിത്രത്തെ വക്രീകരിക്കാനും പ്രതിലോമ ശക്തികൾ നടത്തുന്ന കുത്സിത പ്രചരണങ്ങളെ ചരിത്ര പശ്ചാത്തലത്തിൽ തുറന്ന് കാട്ടുന്ന വിധമാണ് സി ഡി തയ്യാറാക്കിയിട്ടുള്ളത്.

 

പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ പേരുടെയും സഹായ സഹകരണങ്ങൾ  വേണമെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു. പിഅഭ്യർത്ഥിക്കുന്നു.