കണ്ണൂർ : കണ്ണൂർ ഡി സി സി പ്രസിഡണ്ട് പി കെ വിജയരാഘവന്റെ നിര്യാണത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അനുശോചനം രേഖപ്പെടുത്തി.

അദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വിജയരാഘവൻ ഇടക്കാലത്ത് സംഘഠനാ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സ്ലാച്ഛാധിപത്യ സമീപനത്തിനെതിരായി ഇടതുപക്ഷത്തോടൊപ്പം സഹകരിച്ചു. ഏറ്റവും ഒടുവിൽ ഫിബ്രവരി 23-നു കലക്‌ട്രേറ്റിൽ നടന്ന സമാധാന യോഗത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രതികരണമായിരുന്നു വിജയരാഘവൻ നടത്തിയത്.

 

സൗമ്യനായ ഈ രാഷ്ട്രീയ പ്രവർത്തകന്റെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.