കണ്ണൂർ : കണ്ണൂരിൽ റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് കോൺഗ്രസ് മേളയാക്കി മാറ്റാൻ നടത്തിയ ഹീനശ്രമം അങ്ങേയറ്റം അപലപനീയമാണ്.വ്യാഴാഴ്ച കാലത്ത് റിപ്പബ്ലിക് ദിനപരേഡ് നടക്കുന്നതിനിടയിൽ  കണ്ണൂർ എംപി സുധാകരന് അഭിവാദ്യം അർപ്പിച്ചുകൊണ്ടു കേരള പൊലീസ് അസോസിയേഷന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് വെച്ചതാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് അസോസിയേഷനെ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണുണ്ടായത്. സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക്ക് ദിനാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പരേഡും. അവിടെ എംപിക്ക് അഭിവാദ്യമർപ്പിക്കുന്ന ബോർഡ് പ്രദർശിപ്പിക്കുന്നത് ഔചിത്വമില്ലാത്ത നടപടിയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഇത് സ്വാഭാവികമായ രീതിയിൽ നീക്കി. എന്നാൽ കെ സുധാകരന്റെ നിർദേശാനുസരണം കണ്ണൂർ ആംഡ്‌റിസർവ്ഡ് പൊലീസ് ക്യാമ്പിന് മുന്നിൽ അനുയായികൾ ഫ്‌ളക്‌സ്‌ബോർഡ് ധിക്കാരപൂർവം വീണ്ടും സ്ഥാപിച്ചു.

ഈ ബോർഡ് സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുക്കാൻ  ചില പൊലീസുകാരുമുണ്ടായി എന്നത് അമ്പരിപ്പിക്കുന്നതാണ്. ജില്ലാ പോലീസ് മേധാവിയെ കീഴ് ഉദേ്്യാസ്ഥരായ പോലീസ്‌കാർ തന്നെ ഫ്‌ളരക്‌സ് ബോർഡ് വീണ്ടും സ്ഥാപിച്ച് വെല്ലുവിളിക്കുകയാണ്. യുഡിഎഫ് ഭരണത്തിൽ ഔേദ്യാഗിക പരിപാടികളെയും ഔദ്യോഗിക സംവിധാനത്തെയും കോൺഗ്രസ് രാഷ്ട്രിയ പ്രചാരണത്തിനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനമാണ് കണ്ണൂർ എംപിയും കൂട്ടരും നടത്തിയിരിക്കുന്നത്.

 

രാഷ്ട്രിയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പന്റ്‌ചെയ്തതിന്റെ പേരിൽ ജില്ലപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുചരന്മാർ തയ്യാറായി. നീക്കിയ ബോർഡ് വീണ്ടും സ്ഥാപിക്കാനും പൊലീസ് സംവിധാനത്തെ വെല്ലുവിളിക്കാനും മൂനിസിപ്പൽ സ്റ്റാന്റിങ്ങ്കമ്മറ്റി ചെയർമാന്റെ നേതൃത്വത്തിലാണ് കോൺഗ്രസുകാർ എത്തിയത്. നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കാനും അസഭ്യം ചൊരിയാനും ഇവർ തയാറായി. ജില്ല പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലിൽ പോലും പോസ്റ്റർ പതിച്ചു ഭീഷണി മുഴക്കി.  പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇതുസംബന്ധിച്ചു എന്താണ് പറയാനുള്ളതെന്ന് അറിയാൻ താൽപര്യമുണ്ട്. പൊലീസിനെ രാഷ്ട്രീയ വൽക്കരിക്കുന്നത് യുഡിഎഫ്ഭരണത്തിൽ തുടർക്കഥയാവുകയാണ്. ജനാധിപത്യസംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന ഈ സമീപനത്തിൽ നിന്ന് കണ്ണൂർ എം പി പിന്തിരിയണം.