കണ്ണൂർ: കേന്ദ്ര മന്ത്രി ജയറാം രമേഷ് പങ്കെടുത്ത കണ്ണൂരിലെ ഭൂരഹിതരില്ലാത്ത ജില്ലാ പ്രഖ്യാപന പരിപാടിയിൽ നിന്ന് എം എൽ എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഉൾപ്പെടെയുള്ള ജന പ്രതിനിധികളും വിട്ടു നിന്നു.

 

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് ജില്ലയിലെ 2 എം എൽ എ മാരുൾപ്പെടെ നിരവധി ജനപ്രതിനിധികളുടെയും എൽ ഡി എഫ് പ്രവർത്തകരുടെയും പേരിൽ കള്ള കേസ് ചുമത്തിയിരിക്കുകയാണ്. 2 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ ജന പ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്.