കണ്ണൂർ: പ്രശസ്ത സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ വേർപാടിൽ സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

 

സംഗീതത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളി സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് .അദ്ദേഹം സംവിധാനം ചെയ്ത ഗാനങ്ങൾ മലയാള ഭാഷയുള്ള കാലത്തോളം നിലനിൽക്കുമെന്നും ജയരാജൻ അനുശോചനത്തിൽ പറഞ്ഞു.