മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും-സെമിനാർ സംഘാടക സമിതി രൂപീകരണം.

കണ്ണൂർ: മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും എന്ന വിഷയത്തെ കുറിച്ച് കണ്ണൂർ ജില്ലയിലെ 18 ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്‌ടോബർ 3-ന് നടക്കുന്ന സെമിനാറിന്റെ സംഘാടകസമിതി രൂപീകരണയോഗം സെപ്തംബർ 7-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പഴയ ബസ്സ്റ്റാന്റിന് എതിർവശമുള്ള ടി കെ ബാലൻ സ്മാരക ഹാളിൽ ചേരും.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വത്തിന്റെ സൂത്രമുപയോഗിച്ച് മതത്തിന്റെയും വർഗീയതയുടേയും പേരിൽ മുസ്ലീം സമുദായത്തിൽ ഇടതുപക്ഷ വിരുദ്ധത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ സെമിനാർ നടത്തുന്നത്. ഡോ: ഹുസൈൻ രണ്ടത്താണിയുടെ മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സെമിനാർ നടത്തുന്നത്. സെമിനാറിൽ നിരവധി പ്രമുഖർ പങ്കെടുക്കും.  

താഴെ പറയുന്ന സാംസ്‌കാരിക സംഘടനകളാണ് പങ്കെടുക്കുന്നത്.

                   വൈക്കം മുഹമ്മദ് ബഷീർ ചാരിറ്റബിൾ സൊസൈറ്റി, ആലക്കോട്

                   വൈക്കം മുഹമ്മദ് ബഷീർ കൾച്ചറൽ സൊസൈറ്റി, അഞ്ചരക്കണ്ടി

                   ഇമ്പിച്ചിബാവ സ്മാരക ട്രസ്റ്റ്, എടക്കാട്

                   കുഞ്ഞുട്ട്യാലി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി

                   എൻ അബ്ദുള്ള സ്മാരക കൾച്ചറൽ ഫോറം, കണ്ണൂർ

                   മോയിൻകുട്ടി വൈദ്യർ സാംസ്‌കാരിക കേന്ദ്രം, കൂത്തുപറമ്പ്

                   മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കൾച്ചറൽ സൊസൈറ്റി, മാടായി

                   കുഞ്ഞാലിമരക്കാർ സ്മാരക ട്രസ്റ്റ്, മട്ടന്നൂർ

                   മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ്, മയ്യിൽ

                   പ്രൊഫ: എ പി അബ്ദുൾഖാദർ കൾച്ചറൽ സെന്റർ, പാനൂർ

                   അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ്, പാപ്പിനിശ്ശേരി

                   കുഞ്ഞാലിമരക്കാർ സ്മാരക ട്രസ്റ്റ്, പയ്യന്നൂർ

                   മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ട്രസ്റ്റ്, പേരാവൂർ

                   മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക സാംസ്‌കാരിക സമിതി, പെരിങ്ങോം

                   അബുമാസ്റ്റർ സ്മാരക ട്രസ്റ്റ്, പിണറായി

                   കെ പി പള്ളിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, ശ്രീകണ്ഠപുരം

                   കരുണ ചാരിറ്റബിൾ ട്രസ്റ്റ് തളിപ്പറമ്പ്

 

                   ഒ വി അബ്ദുള്ള സ്മാരക ട്രസ്റ്റ്, തലശ്ശേരി