സുർജിത്ത് ഭവൻ-ഇ എം എസ് റിസർച്ച് ഫൗണ്ടേഷൻ നിർമ്മാണ ഫണ്ട് ശേഖരണം :സപ്തംബർ 9-നു സ: പിണറായി വിജയൻ നേതൃത്വം നൽകും.

കണ്ണൂർ: ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ സ്മരണക്കായി ഡൽഹിയിൽ നിർമ്മിക്കുന്ന സുർജിത്ത് ഭവന്റെയും ഇ എം എസ് റിസർച്ച് ഫൗണ്ടേഷന്റെയും നിർമ്മാണ ഫണ്ട് ശേഖരണത്തിന് സപ്തംബർ 7, 8, 9 തീയതികളിൽ ജില്ലയിൽ പ്രമുഖ നേതാക്കൾ നേതൃത്വം നൽകും. 9-നു രാവിലെ 10 മണിക്ക് പിണറായി  ഓലയമ്പലം ടൗണിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സ: പിണറായി വിജയന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരികും.

ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും അഭിവക്ത കമ്മ്യൂണിസ്റ്റ് പാർടിയിലും ത്യാഗപൂർവ്വം പ്രവർത്തിച്ച നേതാവായിരുന്ന സുർജിത്ത് 1992 മുതൽ 2005 വരെ സി പി ഐ (എം) ജനറൽ സെക്രട്ടറിയായിരുന്നു. കിസാൻസഭ നേതാവ്, സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലൊക്കെയും പ്രവർത്തിച്ച സഖാവ് കമ്മ്യൂണിസ്റ്റ് പാർടിയെ ദേശീയ-അന്തർദേശീയ തലത്തിൽ ഉയർത്തികൊണ്ടുവരുന്നതിൽ മുഖ്യമായ വഹിച്ചു. 2008-ൽ മരണമടഞ്ഞ സുർജിത്തിന്റെ സ്മരണക്കായി ഡൽഹിയിൽ നിർമ്മിക്കുന്ന കെട്ടിടവും ഇ എം എസ് റിസർച്ച് ഫൗണ്ടേഷനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പഠന ഗവേഷണ കേന്ദ്രം കൂടിയായിരിക്കും.

ഈ ഫണ്ട് പ്രവർത്തനത്തിന് വിവിധ പ്രദേശങ്ങളിൽ നേതൃത്വം നൽകുന്ന നേതാക്കന്മാരുടെ പേര് വിവരം ചുവടെ കൊടുക്കുന്നു.

പിണറായി              പിണറായി വിജയൻ, സി കൃഷ്ണൻ, പി ബാലൻ

പയ്യന്നൂർ                പി കെ ശ്രീമതി ടീച്ചർ, ഇ പി കരുണാകരൻ, ടി ഐ മധുസൂദനൻ

കണ്ണൂർ                  ഇ പി ജയരാജൻ, കെ പി സഹദേവൻ, വയക്കാടി ബാലകൃഷ്ണൻ, അരക്കൻ ബാലൻ, എൻ ചന്ദ്രൻ, എം ജയലക്ഷമി

ഇരിട്ടി                     കെ കെ ശൈലജ ടീച്ചർ, കെ കെ നാരായണൻ, കെ ശ്രീധരൻ

തളിപ്പറമ്പ               എം വി ഗോവിന്ദൻ മാസ്റ്റർ, കെ ബാലകൃഷ്ണൻ മാസ്റ്റർ, പി വാസുദേവൻ

തലശ്ശേരി               പി ജയരാജൻ, പുഞ്ചയിൽ നാണു, ഇ നാരായണൻ, എ എൻ ഷംസീർ

മട്ടന്നൂർ                  എം വി ജയരാജൻ, പി പുരുഷോത്തമൻ, എം വി സരള

എടക്കാട്                കെ പി സഹദേവൻ, ചന്ദ്രൻ കിഴുത്തള്ളി

അഞ്ചരക്കണ്ടി        കെ കെ രാഗേഷ്, കെ ഭാസ്‌ക്കരൻ

മയ്യിൽ                   ജയിംസ് മാത്യു, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി ബാലൻ, പി വി കൃഷ്ണൻ, കെ ചന്ദ്രൻ                                                         

ശ്രീകണ്ഠപുരം        ടി വി രാജേഷ്, പി വി ഗോപിനാഥ്

പേരാവൂർ               ടി കൃഷ്ണൻ, വി ജി പത്മനാഭൻ

ആലക്കോട്            കെ എം ജോസഫ്, എം കരുണാകരൻ

മാടായി                  ഒ വി നാരായണൻ, പി പി ദാമോദരൻ

പാപ്പിനിശ്ശേരി           എം പ്രകാശൻ മാസ്റ്റർ, പി കെ നാരായണൻ മാസ്റ്റർ, പി രാമചന്ദ്രൻ

പെരിങ്ങോം            വി നാരായണൻ, സി സത്യപാലൻ, കെ വി ഗോവിന്ദൻ

പാനൂർ                   എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, കെ കെ പവിത്രൻ മാസ്റ്റർ

 

കൂത്തുപറമ്പ           വത്സൻ പനോളി, കെ ലീല, കെ ധനഞ്ജയൻ