- Details
- Category: News
കണ്ണൂര്‍ > സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്തി നാടെങ്ങും സായാഹ്ന ധര്‍ണ. സിപിഐ എം നേതൃത്വത്തില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണകളില്‍ നാടിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി. ജില്ലയിലുടനീളം വീടുകള്‍ ആക്രമിക്കുകയും ഗര്‍ഭിണികളെ ഉള്‍പ്പെടെ കൈയേറ്റം ചെയ്യുന്ന കാടത്തത്തിനെതിരായ പ്രതിഷേധമാണ് അലയടിച്ചത്. നാട്ടില്‍ കലാപം വിതയ്ക്കാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നതിന്റെ വിളംബരമായി പ്രതിഷേധ കൂട്ടായ്മ മാറി. വിവാഹവീടുകള്‍പോലും ആക്രമിക്കുന്ന സാമൂഹ്യവിരുദ്ധസംഘമായി അധഃപതിച്ച ആര്‍എസ്എസ്സിനെതിരായ പ്രതിഷേധത്തില്‍ നൂറുകണക്കിന് വീട്ടമ്മമാര്‍ പങ്കെടുത്തു. ആര്‍എസ്എസ് അതിക്രമം അരങ്ങേറിയ പ്രദേശങ്ങളില്‍ വന്‍ജനാവലിയാണ് പ്രതിഷേധസമരത്തില്‍ പങ്കാളികളായത്. തളിപ്പറമ്പ് > ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന അക്രമങ്ങളിലും കള്ളപ്രചാരണങ്ങളിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ടൗണ്‍സ്ക്വയറില്‍ നടത്തിയ ധര്‍ണ ഏരിയാസെക്രട്ടറി വാടി രവി ഉദ്ഘാടനം ചെയ്തു. എം സന്തോഷ്, ഒ സുഭാഗ്യം, പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആന്തൂര്‍ ലോക്കലില്‍ പറശിനിക്കടവ് വൈബിസിക്ക് സമീപം ജില്ലാകമ്മിറ്റിയംഗം പി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. എം വി ജനാര്‍ദനന്‍, പി പി ഷൈമ, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോടല്ലൂര്‍ ലോക്കല്‍ കോള്‍മൊട്ട ജംങ്ഷനില്‍ ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞപ്പ ഉദ്ഘാടനം ചെയ്തു. പി എന്‍ രാജപ്പന്‍, ആനക്കീല്‍ ചന്ദ്രന്‍, പി പി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബക്കളത്ത് കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍, മണിയമ്പാറ കുഞ്ഞമ്പു, സി അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പ് സൗത്ത് ഏഴാംമൈലില്‍ എ രാജേഷ് ഉദ്ഘാടനം ചെയ്തു. കെ മനോഹരന്‍, കെ ബാലകൃഷ്ണന്‍, ടി പ്രകാശന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മോറാഴ ലോക്കല്‍ ഒഴക്രോത്ത് കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പണ്ടാരി ബാലന്‍, പി കെ ശ്യാമള, എ വി ബാബു എന്നിവര്‍ സംസാരിച്ചു. പട്ടുവം കാവുങ്കലില്‍ കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. വി ആര്‍ പട്ടുവം, പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അരിയില്‍ ലോക്കല്‍ പറപ്പൂലില്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. എം ചന്ദ്രന്‍, കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പരിയാരം ലോക്കല്‍ പരിയാരം സെന്ററില്‍ സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ പി പ്രഭാകരന്‍, പി വി ചാത്തുക്കുട്ടി, പി സി റഷീദ്, കെ കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. കുറ്റ്യേരിയില്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എം വി രാമകൃഷ്ണന്‍, വി മുത്തുകൃഷ്ണന്‍, സി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പന്നിയൂര്‍ ലോക്കല്‍ ചെറുകരയില്‍ കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐ വി നാരായണന്‍, മനോജ് പട്ടാനൂര്‍, കെ നാരായണന്‍, ഐ വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കുറുമാത്തൂര്‍ ലോക്കല്‍ കരിമ്പത്ത് കെ കരുണാരന്‍ ഉദ്ഘാടനം ചെയ്തു. കെ വി ബാലകൃഷ്ണന്‍ കരിമ്പം, കെ സി സുമിത്രന്‍, പി രാജീവന്‍, പി കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.ആലക്കോട് > കരുവഞ്ചാലില്‍ സംഘടിപ്പിച്ച ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു. കെ ടി തോമസ് , കെ കുഞ്ഞിക്കോരന്‍ , വി എ അപ്പച്ചന്‍ സംസാരിച്ചു. മടക്കാട് സംഘടിപ്പിച്ച ധര്‍ണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പി ജെ ജോസ് , പി വി രാമചന്ദ്രന്‍, പി ലത, പി ശശി എന്നിവര്‍ സംസാരിച്ചു. കാര്‍ത്തികപുരത്ത് സിപിഐ എം ആലക്കോട് ഏരിയ സെക്രട്ടറി പി വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വി ബി രാജേഷ് , എന്‍ എം രാജു , കെ എസ് ചന്ദ്രശേഖരന്‍ സംസാരിച്ചു. ആലക്കോട് പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി ആര്‍ നാരായണന്‍ നായര്‍, കെ പി സാബു , എം എന്‍ സുധീഷ് സംസാരിച്ചു. കൂവേരി ലോക്കല്‍ കമ്മിറ്റി കൊട്ടക്കാനത്ത് ടി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ വി രാഘവന്‍, കെ വി സുകുമാരന്‍ , ടി വി സത്യാനന്ദന്‍ സംസാരിച്ചു. നടുവില്‍ വി പി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി കെ ഗോപാലന്‍, സാജു ജോസഫ്, പി ആര്‍ സുരേഷ് സംസാരിച്ചു. തടിക്കടവില്‍ മനു തോമസ് ഉദ്ഘാടനം ചെയ്തു. സി എം കോരന്‍ ,പി പി ഷാജി , പി രാജന്‍സംസാരിച്ചു.ഇരിക്കൂര്‍ കുട്ടാവ് ജങ്ഷനില്‍ സിപിഐ എം ഏരിയസെക്രട്ടറി പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം ബാബുരാജ് അധ്യക്ഷനായി. കെ വി നമ്പി, സി രാജീവന്‍, എം ദിനേശന്‍, പി പി പ്രജീഷ് എന്നിവര്‍ സംസാരിച്ചു. ശ്രീകണ്ഠപുരത്ത് ജില്ലാകമ്മിറ്റിയംഗം കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ വി ബിജുമോന്‍ അധ്യക്ഷനായി. പി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. ചുഴലിയില്‍ കെ ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ശ്രീധരന്‍ അധ്യക്ഷനായി. പി പ്രകാശന്‍, കെ കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.മലപ്പട്ടം പതിനാറാംപറമ്പില്‍ എം വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി പി ലക്ഷ്മണന്‍ അധ്യക്ഷനായി. പി മാധവന്‍, കെ പി രമണി, ഇ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പടിയൂരില്‍ എം എം മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ വി ശശിധരന്‍ അധ്യക്ഷനായി. എ കെ വിജയന്‍, പി ഷിനോജ്, വി വി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വളക്കൈയില്‍ എം സി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ കെ രഘുനാഥന്‍ അധ്യക്ഷനായി. എം കെ മോഹനന്‍, കെ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. ചന്ദനക്കാംപാറയില്‍ വി ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. എം കെ ജനാര്‍ദനന്‍ അധ്യക്ഷനായി. കെ ജെ പൗലോസ് സ്വാഗതം പറഞ്ഞു. കല്യാട് ടി എം ജോഷി ഉദ്ഘാടനം ചെയ്തു. വി സി കുഞ്ഞിനാരായണന്‍ അധ്യക്ഷനായി. പി ചന്തുക്കുട്ടി, ബി രാമചന്ദ്രന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.പയ്യാവൂരില്‍ റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ മോഹനന്‍ അധ്യക്ഷനായി. ജോയി ജോസഫ് സ്വാഗതം പറഞ്ഞു. കുടിയാന്മലയില്‍ വി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം എ തോമസ് അധ്യക്ഷനായി. കെ പി കുമാരന്‍, പി എം ശിവന്‍ എന്നിവര്‍ സംസാരിച്ചു. കാവുമ്പായിയില്‍ എം ഷാജര്‍ ഉദ്ഘാടനം ചെയ്തു. ഇ കണ്ണന്‍ അധ്യക്ഷനായി. എം സി ഹരിദാസന്‍, കെ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.ഏരുവേശിയില്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ദിലീപ് അധ്യക്ഷനായി. എം നാരായണന്‍, പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
തെരുവുകള്‍ ആര്‍എസ്എസ്സിന് വിട്ടുകൊടുക്കാന്‍ ശ്രമം: പി ജയരാജന്‍
തലശേരി > സെപ്തംബര്‍ അഞ്ചിന് കേരളത്തിന്റെ തെരുവുകള്‍ ആര്‍എസ്എസ്സിന് വിട്ടുകൊടുക്കാനാണ് ഉമ്മന്‍ചാണ്ടിയും പൊലീസും ശ്രമിച്ചതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് അക്രമത്തിനെതിരെ തലശേരി പഴയബസ്സ്റ്റാന്‍ഡിലും കോടിയേരി നങ്ങാറത്ത്പീടികയിലും നടന്ന സിപിഐ എം സായാഹ്നധര്‍ണകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് ഘോഷയാത്രകള്‍ വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കമ്യൂണിസ്റ്റുകാരുടെ രക്തംകൊണ്ട് കാളിപൂജ നടത്തുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞവര്‍ഷം ഘോഷയാത്രയില്‍ മുഴങ്ങിയത്. ബാലസംഘവും സാംസ്കാരിക സംഘടനകളും ചതയവും ഓണാഘോഷവും നടത്തുമ്പോള്‍ ആര്‍എസ്എസ്സിന് ബേജാറാവുകയാണ്. ഇസ്ലാമിക മതഭീകരപ്രസ്ഥാനമായ ഐഎസിന്റെ ഇന്ത്യന്‍പതിപ്പാണ് ആര്‍എസ്എസ്. കാസര്‍കോട്ട് എട്ടുവയസുകാരന്‍ ഫഹദിനെ ആര്‍എസ്എസ് കൊലപ്പെടുത്തി. ഇസ്ലാമിക ഭീകരപ്രസ്ഥാനം ആട്ടിയോടിച്ച കുടുംബം മധ്യധരണ്യാഴി കടക്കുമ്പോഴാണ് ലോകത്തിന്റെ വേദനയായ ഐലന്‍കുര്‍ദിയെന്ന മൂന്നുവയസുകാരന്റെ മരണം. ഒരേ ഭീകരശക്തികളാണ് ഈ രണ്ട് ദാരുണമായ മരണത്തിനും പിന്നിലെന്നും പി ജയരാജന്‍ പറഞ്ഞു.