ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് കുണ്ടാഞ്ചേരി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി സംഘാടകനായി. ഹരിപുര കോൺഗ്രസ് സമ്മേളനത്തിലും രാംഗഢ് സമ്മേളനത്തിലും പ്രതിനിധിയായി. 

1939ൽ നടന്ന പാറപ്രം സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാൾ. തലശേരിയിലെ ബീഡിത്തൊഴിലാളി യൂണിയൻ, അധ്യാപക സംഘടന എന്നിവ കെട്ടിപ്പടുക്കാൻ പ്രയത്‌നിച്ചു. ഏറെക്കാലം കോട്ടയം താലൂക്ക് കർഷകസംഘം സെക്രട്ടറിയായിരുന്നു. പല സ്‌കൂളിലും അധ്യാപകനായി ജോലി ചെയ്ത കുണ്ടാഞ്ചേരിയെ 1948ൽ കമ്യൂണിസ്റ്റാണെന്ന കാരണത്താൽ പിരിച്ചുവിട്ടു. അധ്യാപക സർട്ടിഫിക്കറ്റും റദ്ദാക്കി. 

1953 മുതൽ ഏറെക്കാലം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എതിരില്ലാതെയാണ് മെമ്പറായി തെരഞ്ഞെടുക്കപ്പെടാറ്. 1964ൽ ചൈനാചാരനെന്ന് മുദ്രകുത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 20 മാസം തടവിൽ കിടന്നു.