1938 ൽ എ കെ ജിയുടെ നേതൃത്വത്തിൽ ഉത്തരവാദ ഭരണപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന തിരുവിതാംകൂർ ജാഥയിൽ അനന്തേട്ടനുമുണ്ടായിരുന്നു. 1940 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1943 ൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പ്രവർത്തനരംഗം കോഴിക്കോട്ടേക്ക് മാറ്റി. 1956 ൽ ചിറക്കൽ താലൂക്ക് പാർടി സെക്രട്ടറിയായി.  

പത്രപ്രവർത്തകൻകൂടിയായിരുന്ന അനന്തേട്ടൻ ജനയുഗം, നവയുഗം എന്നിവയുടെ കണ്ണൂർ ലേഖകനായും പിന്നീട് കോഴിക്കോട് ദേശാഭിമാനിയുടെ മാനേജ്‌മെന്റ് ചുമതലയിലും പത്രാധിപസമിതിയിലും പ്രവർത്തിച്ചു. സി പിഐ എം എടക്കാട് ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പെരളശേരി പഞ്ചായത്ത് പ്രസിഡന്റുമായി.  1994 ഫിബ്രവരി 28ന് അന്തരിച്ചു