വിശ്രമമറിയാതെ കർമരംഗത്ത് വ്യാപൃതനായിരിക്കെയാണ് 1999 ജൂലൈ 25ന് 56-ാം വയസിൽ പി പി യെ മരണം തട്ടിയെടുത്തത്. സിപിഐ എം ജില്ലാ കമ്മിറ്റി യംഗം, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെയാണ് പി പി  നമ്മെ വിട്ടുപിരിഞ്ഞത്. 1965 ൽ പാർടി അംഗമായ സഖാവ്, പന്ന്യന്നൂർ ലോക്കൽ സെക്രട്ടറി, പാനൂർ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.  പ്രതികൂല അന്തരീക്ഷത്തിൽ സിപിഐ എമ്മും വർഗ- ബഹുജന സംഘടനകളും കെട്ടിപ്പടുക്കാൻ നേതൃപരമായ പങ്കുവഹിച്ചു.  പാനൂർ മേഖലയിൽ പിന്തിരിപ്പന്മാരെ പിന്തള്ളി സിപിഐ എമ്മിനെ  വലിയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ പി പി വഹിച്ച പങ്ക് അവിസ്മരണീയം.  

പഞ്ചായത്ത് മെമ്പർ, ദേശാഭിമാനി ഏരിയാ ലേഖകൻ, പുതുയുഗം മാസികാ മാനേജർ എന്നിങ്ങനെയും പ്രവർത്തിച്ചു. വിനയാന്വിതവും സ്‌നേഹമസൃണവുമായ പെരുമാറ്റത്തിലൂടെ നാട്ടുകാരുടെയാകെ സ്‌നേഹാദരങ്ങൾ പിടിച്ചുപറ്റാൻ പി പിക്ക് കഴിഞ്ഞിരുന്നു.