'48ലെ മെയ് ദിനത്തിൽ എം എസ്പിക്കാരുടെ വെടിയേറ്റ് ആറ് സഖാക്കൾ രക്തസാക്ഷികളായ മുനയൻകുന്ന് കമ്യൂണിസ്റ്റ് ക്യാമ്പിൽ സി പിയും ഉണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്ന അദ്ദേഹത്തിന് ഭീകരമർദനവും ജയിൽവാസവും ഏൽക്കേണ്ടി വന്നു.  

പതിനെട്ടാം വയസിൽ കമ്യൂണിസ്റ്റ് പാർടി അംഗത്വം നേടിയ സഖാവ് എണ്ണമറ്റ പോരാട്ടങ്ങളിലൂടെ സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും ജില്ലയിലെ മുൻനിര നേതാവായി. 

 പാർടി ഭിന്നിപ്പിന്റെ കാലത്ത് സി പി  നേതൃപാടവം തെളിയിച്ചു. സിപിഐ എം കെട്ടിപ്പടുക്കാൻ പയ്യന്നൂർ ഫർക്കയുടെ മുക്കിലും മൂലയിലും പ്രവർത്തിച്ച അദ്ദേഹം ഏവർക്കും പ്രിയങ്കരനായിരുന്നു.

ദീർഘകാലം സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, കർഷകസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി,എൽഡിഎഫ് ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. എരമം-കുറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉയർച്ചയിൽ സി പിയുടെ സംഭാവന വലുതാണ്. കാർഷിക വികസന ബാങ്ക് പ്രസിഡന്റ്കണ്ണൂർ എ കെ ജി ആശുപത്രി ഡയറക്ടർ, ഖാദി ബോഡ് മെമ്പർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

'87ലും '91ലും  നിയമസഭാംഗമായ സി പിക്ക് വികസനരംഗത്ത് വൻമുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു.