കണ്ണൂർ- തലശേരി ഭാഗങ്ങളിലെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ബീഡിത്തൊഴിലാളി യൂണിയൻ പടുത്തുയർത്തുന്നതിനും സ. കണ്ണൻ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. 1946ൽ നടന്ന മലബാർ- തെക്കൻ കർണാടക ബീഡിത്തൊഴിലാളി പണിമുടക്കിന് നേതൃത്വം നൽകിയതിനെ തുടർന്ന് ഒരാഴ്ച തടവിൽ കഴിയേണ്ടിവന്നു. 1948-50 കാലത്ത് പാർടി നിർദേശപ്രകാരം ഒളിവിൽ പ്രവർത്തിച്ചു. മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ട്രേഡ്‌യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മരിക്കുമ്പോൾ സിപിഐ-എം ധർമടം ലോക്കൽ കമ്മിറ്റിയംഗവും കർഷകസംഘം ഭാരവാഹിയുമായിരുന്നു.