കാവുമ്പായി സമരസേനാനിയും ഇരിക്കൂർ ഫർക്കയിലെ കർഷകസംഘം നേതാവും അവിഭക്ത കമ്യൂണിസ്റ്റ് പാർടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

ജന്മി-നാടുവാഴിത്തത്തിന്റെ കുടിലതകളും സാമ്രാജ്യത്വ അടിച്ചമർത്തലും ചെറുത്ത് കർഷകസംഘം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കോയാടൻ അധികാരികളുടെ പേടിസ്വപ്‌നമായിരുന്നു. അദ്ദേഹത്തെ പിടികൂടുന്നവർക്ക് ബ്രിട്ടീഷ് സർക്കാർ ആയിരം രൂപ ഇനാം പ്രഖ്യാപിക്കുകയുണ്ടായി. 

സേലം ജയിൽ വെടിവയ്പിൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അവിഭക്ത കമ്യൂണിസ്റ്റ് പാർടി ഇരിക്കൂർ മണ്ഡലം കമ്മിറ്റി അംഗം, കർഷകസംഘം മലബാർ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ഇരിക്കൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ കോയാടൻ പ്രവർത്തിച്ചു. 26 വർഷം പടിയൂർ- കല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.