എടക്കാട് ഏരിയയിലെ കമ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനങ്ങളുടെ  ആദ്യകാല നേതാക്കളിലൊരാളായിരുന്നു സ. കെ ദാമുവേട്ടൻ. ചെറുപ്പത്തിലേ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടാണ്  അദ്ദേഹം പൊതുപ്രവർത്തകനായത്.  വിദേശ വസ്ത്ര ബഹിഷ്‌കരണ സമരത്തിൽ പങ്കെടുത്ത് ജയിലിലായി. കോൺഗ്രസിൽനിന്ന് സിഎസ്പിയിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. 1939 ൽ നടന്ന പാറപ്രം സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. പലവട്ടം കടുത്ത ആക്രമണത്തിനിരയാവുകയും ഒളിവിൽ കഴിയുകയും ചെയ്തു.