കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല സംഘാടകനും  നേതാവുമായിരുന്നു കെ കെ വൈദ്യർ. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെ കമ്യൂണിസ്റ്റ് പാർടിയിലേക്കുവന്ന കെ കെ വൈദ്യർ എടക്കാട് പ്രദേശത്ത് കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർവം പ്രവർത്തിച്ചു.

നാട്ടിൽ കോളറയും വസൂരിയും പടർന്നുപിടിച്ച ഘട്ടത്തിൽ  ദുരിതാശ്വാസ- പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകി. 16 വർഷം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പെരളശേരിയുടെ വികസനത്തിന് വലിയ സംഭാവന നൽകി.