ചെറുവത്തൂർ പഞ്ചായത്തിലെ കമ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രവർത്തകനായിരുന്നു സ: കെ പി കുഞ്ഞിരാമൻ.  

1956 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ കെ പി കുഞ്ഞിരാമൻ സി പി ഐ-എം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗം, കർഷകസംഘം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി, പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1994 ജനുവരി 21 നായിരുന്നു സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.