ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ വിജയിപ്പിച്ച വോട്ടര്‍മാരെ സിപിഐ എംڔജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റിയിലെ കാവുമ്പായി,കല്ല്യാശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ,കീഴല്ലൂര്‍ പഞ്ചായത്തിലെ കുമ്മാനം എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
 
ഷുഹൈബ്,ഷുക്കൂര്‍ കേസുകളുടേയും മറ്റും പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാുള്ള യു ഡി എഫ് നീക്കം പരാജയപ്പെട്ടു.എല്ലായിടത്തും എല്‍ ഡി എഫിന് ഭൂരിപക്ഷം വര്‍ദ്ധിച്ചു.ഇടതുപക്ഷത്തിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.