കണ്ണൂര്> ഏഴര വര്ഷത്തിന് ശേഷം 'നാടുകടുത്തല്' 'ശിക്ഷ'യില് നിന്നും കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും മോചിതരാക്കുന്ന ഹൈക്കോടതി വിധി സ്വഗതാര്ഹവും നീതി തേടിയുള്ള പോരാട്ടത്തിന്റെ വിജയവുമാണ്. ദീര്ഘകാലമായി വിവിധ കോടതികളില് നിയമയുദ്ധം നടത്തിവരികയായിരുന്നു. 2006 ല് ആര്.എസ്.എസ്സുകാരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന സത്യം ജനങ്ങള്ക്കറിയാം. അത് ജുഡീഷ്യറിയെ ബോധ്യപ്പെടുത്തി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് രാജനും, ചന്ദ്രശേഖരനും, സി.പി.ഐ എമ്മും പരിശ്രമിക്കുന്നത്. 2012 ലാണ് നിരപരാധികളായ രാജനെയും, ചന്ദ്രശേഖരനെയും ഫസല് കേസില് സി.ബി.ഐ പ്രതികളാക്കിയത്. 2006 ലാവട്ടെ മറ്റ് 6 നിരപരാധികളെ കള്ളക്കേസില് കുടുക്കി. യഥാര്ത്ഥ പ്രതികളും ആര്.എസ്.എസ്സുകാരുമായ കുപ്പി സുബീന്റെയും, ഷിനോജിന്റെയും വെളിപ്പെടുത്തല് പുറത്ത് വന്നതോടെ സത്യം ജനങ്ങള് തിരിച്ചറിഞ്ഞു. ഫസല് കേസിലെ നിര്ണ്ണായക വഴിത്തിരിവായിരുന്നു ഇത്. ഇവരുടെ വെളിപ്പെടുത്തലുകളും, മറ്റ് തെളിവുകളും സഹിതം ഫസലിന്റെ സഹോദരി ഭര്ത്താവ് അബ്ദുള് സത്താര് യഥാര്ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്
ജൂഡീഷ്യറിയില് നിന്നുണ്ടായ മൂന്ന് മാസത്തിന് ശേഷം രാജനും, ചന്ദ്രശേഖരനും നാട്ടിലേക്ക് പോകാമെന്ന വിധി നീതി തേടിയുള്ള പോരാട്ടത്തിലെ രണ്ടാമത്തെ വിജയമാണ്. മനുഷ്യാവകാശ നിഷേധത്തിനെതിരെ ഏഴര വര്ഷമായി നടത്തി വന്ന പോരാട്ടവുമായി സഹകരിച്ച രാഷ്ട്രീയ-സാംസ്കാരിക-കായിക മേഖലയിലെ പ്രഗല്ഭമതികള് മതപണ്ഡിതന്മാര്, വിവിധ സംഘടനകള്, സാംസ്കാരിക സ്ഥാപനങ്ങള്, റിട്ടയേര്ഡ് ജഡ്ജിമാരടക്കമുള്ളവര്, മാധ്യമപ്രവര്ത്തകര് എന്നിവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു. അപൂര്വ്വത്തില് അപൂര്വ്വമാണ് ഈ കേസ്. അതുകൊണ്ടാണ് കാരായി രാജനോടും, കാരായി ചന്ദ്രശേഖരനോടും ഐക്യദാര്ഢ്യം പ്രകടിപ്പാക്കാന് പലരും സന്നദ്ധരായത്. നിരപരാധികള് അകത്തും, അപരാധികള് പുറത്ത് വിലസുകയും ചെയ്യുന്ന കേസാണിത്. ജാമ്യവ്യവസ്ഥ പിന്വലിക്കരുതെന്ന് സി.ബി.ഐ കോടതിയില് വാദിക്കുമ്പോള് പറഞ്ഞ കാരണം ഇവര് നാട്ടിലെത്തിയാല് സാക്ഷികളെ സ്വാധിനിക്കുമെന്നായിരുന്നു.ഈ ഏഴര വര്ഷത്തിനിടയില് കോടതിയുടെ അനുമതിയോടെ നിരവധി തവണ നാട്ടില് വന്നിരുന്നു. തിരഞ്ഞെടുപ്പില് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഒരു സാക്ഷിയേയും ഭീക്ഷണിപ്പെടുത്തിയതായി പരാതി ഉയര്ന്നുവന്നില്ല എന്നിട്ടും അതേ വാദമാണ് സി.ബി.ഐ കഴിഞ്ഞ ദിവസവും ഹൈക്കോടതിയില് ആവര്ത്തിച്ചത്. കേസിലെ മറ്റ് 6 പേര് വര്ഷങ്ങളായി നാട്ടില് തന്നെയായിരുന്നു. കേസിലെ 6 പേര് ജാമ്യം കിട്ടിയവര് വര്ഷങ്ങളായി നാട്ടില് തന്നെയായിരുന്നു. അവരാരും സാക്ഷികളെ ഭീക്ഷണിപ്പെടുത്തിയിട്ടില്ല. കുടുംബത്തോടപ്പവും, നാട്ടുകരോടൊപ്പവും ജീവിക്കാനും പൊതുപ്രവര്ത്തനം നടത്താനും രാജനും ചന്ദ്രശേഖരനും ഈ വിധി മൂലം സാധിക്കും.
സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവന
- Details
- Category: Press Releases
- Hits: 1078