മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ഇന്ത്യയുടെ സ്വഭാവത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ്സിന്‍റെ രാഷ്ട്രീയ നീക്കത്തിനെതിരെ ഡിസംബര്‍ 19 ന് ഇടതുമുന്നണി ദേശവ്യാപകമായി നടത്താന്‍ തീരുമാനിച്ച പ്രതിഷേധസമരം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബര്‍ 19 ന് വൈകുന്നേരം വമ്പിച്ച പ്രതിഷേധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനാണ് യോഗത്തിന്‍റെ തീരുമാനം.  പ്രതിഷേധകൂട്ടായ്മ വമ്പിച്ച വിജയമാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.  യോഗത്തില്‍ അഡ്വ പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ പി സഹദേവന്‍, എം വി ജയരാജന്‍, കെ പി മോഹനന്‍, അഡ്വ.എ ജെ ജോസഫ്, ജോസ് ചേമ്പേരി, മഹമൂദ് പനക്കാടന്‍, കെ കെ രാജന്‍, കെ കെ ദിവാകരന്‍, കെ കെ ജയപ്രകാശ്,സിറാജ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.