കണ്ണൂർ:  നാലു വോട്ടിനു വേണ്ടി സ‌്ത്രീസമൂഹത്തെയാകെ അവഹേളിച്ച യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരനെതിരെ കർശന നടപിടയുണ്ടാകണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞു.  ഇതുസംബന്ധിച്ച‌് തെരഞ്ഞെടുപ്പു കമീഷനും പൊലീസ‌് അധികൃതർക്കും പരാതിയും നൽകി.  സ‌്ത്രീയെ പുരുഷന്റെ അടിമയായി കാണുന്ന സംഘപരിവാര മനസ്സാണ‌് വിവാദ പരസ്യത്തിലൂടെ കെ സുധാകരനും യുഡിഎഫ‌് നേതൃത്വവും തുറന്നുകാട്ടുന്നത‌്. ‘നഃ സ‌്ത്രീ സ്വാതന്ത്ര്യ മർഹതി’ എന്ന മനുവാക്യമാണ‌് ഇവരെയും നയിക്കുന്നത‌്സ‌്ത്രീകൾ എല്ലാ മേഖലകളിലും കഴിവു തെളിയിച്ച‌് സമൂഹത്തിന്റെ ഉന്നതിയിലേക്കു വരികയാണ‌്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിവിൽ പരീക്ഷാഫലത്തിൽ കണ്ണൂർ സ്വദേശിനി അർച്ചനയടക്കമുള്ള മലയാളി പെൺകുട്ടികൾ വൻ വിജയം നേടിയത‌് ഒടുവിലത്തെ ഉദാഹരണംഎന്നാൽ ഇതൊന്നും കാണാനോ അംഗീകരിക്കാനോ സുധാകരനും യുഡിഎഫിനും കഴിയുന്നില്ലഏതുസമയത്തും ബിജെപിയിലേക്കു ചാടാൻ ഒരുങ്ങി നിന്നയാളാണ‌് കെ സുധാകരൻശബരിമല വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാട‌് എല്ലാവർക്കുമറിയാംഇപ്പോഴും തന്റെ മനസ്സ‌് അവിടെത്തന്നെയാണെന്ന‌് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ‌് ഈ പരസ്യം.  തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും നഗ്നമായി ലംഘിച്ച യുഡിഎഫ‌് സ്ഥനാർഥിക്കെതിരെ കർശനമായ നടപടി കൈക്കൊള്ളാൻ തെരഞ്ഞെടുപ്പു കമീഷൻ തയ്യാറാകണംസ‌്ത്രീകളുടെ അന്തസ്സിനെയും സ‌്ത്രീത്വത്തെയും അപമാനിക്കുന്നത‌് ക്രിമിനൽ കുറ്റവുമാണ‌്ഇതനുസരിച്ചും ഉചിതമായ നടപടികളുണ്ടാകണംഎംപിയും മന്ത്രിയുമായിരിക്കെ സ‌്ത്രീകളെ പരസ്യമായി അധിക്ഷേപിച്ച‌് കുരുക്കിലായ ആളാണ‌് സുധാകരൻസൂര്യനെല്ലി പെൺകുട്ടിയെ നീചമായി അപമാനിച്ചത‌് കേരളീയ സമൂഹം മറന്നിട്ടില്ലസ്വന്തം സഹപ്രവർത്തകയായ മഹിളാ കോൺഗ്രസ‌് നേതാവിനെ അവഹേളിച്ചതും വൻ കോലാഹലമുയർത്തിയതാണ‌്.സ‌്ത്രീകളായതുകൊണ്ട‌് സോണിയാഗാന്ധിയും പ്രിയങ്കഗാന്ധിയും ഒന്നിനും കൊള്ളാത്തവരാണെന്ന‌് സുധാകരൻ പറയുമോസ‌്ത്രീകളെ നൂറ്റാണ്ടുകൾ പിറകോട്ടു തള്ളിവിടുന്ന സ്വന്തം സ്ഥനാർഥിയുടെ ഈ പരസ്യത്തെക്കുറിച്ച‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക‌് എന്തുപറയാനുണ്ടെന്നും എം വി ജയരാജൻ പ്രസ‌്താവനയിൽ ചോദിച്ചു.