കണ്ണൂർകണ്ണൂർ ജില്ലക്ക‌് മുമ്പൊരുകാലത്തുമില്ലാത്ത പരിഗണനയാണ‌് ഇത്തവണ സംസ്ഥാന ബജറ്റിൽ ലഭിച്ചതെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞു. ആധുനിക വ്യവസായ വികസനത്തിന‌് ഊന്നൽ നൽകുന്ന ബജറ്റ‌്, കൃഷി, പരമ്പരാഗത വ്യവസായം, പശ‌്ചാത്തലവികസനം, ടൂറിസം, ആരോഗ്യം, വിദ്യഭ്യാസം തുടങ്ങി സമസ‌്ത മേഖലയിലും അർഹവും ന്യായവുമായ പരിഗണന നൽകി. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വൻകിട വ്യവസായ സമുച്ചയം ഒരുക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ‌്.  ഇരിണാവിൽ കോസ‌്റ്റഗാർഡ‌് അക്കാദമിയുടെ പേരിൽ അനിശ‌്ചിതത്വത്തിലായ ഭൂമി തിരിച്ചെടുത്ത‌് വ്യവസായ പാർക്ക‌് സ്ഥാപിക്കാനുളള തീരുമാനവും അവസരോചിതവും പ്രശംസനീയവുമാണ‌്. എല്ലാ അർഥത്തിലും കണ്ണൂരിന‌് മതിയായ പരിഗണന നൽകിയ എൽഡിഎഫ‌് സർക്കാരിനെ പ്രസ‌്താവനയിൽ ഹാർദ്ദമായി അഭിവാദ്യം ചെയ‌്തു.