മെയ് 25,26,27 തീയതികളില്‍ ജില്ലയില്‍ ബ്രാഞ്ച് തോറും നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടി വിജയിപ്പിക്കണമെന്ന് സിപിഐ(എം)ജില്ലാ കമ്മറ്റി യോഗം അഭ്യര്‍ത്ഥിച്ചു.
 
എല്‍ഡിഎഫ് ഗവണ്മെന്‍റിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തുടനീളം ഗൃഹസന്ദര്‍ശന പരിപാടി നടത്തുന്നത്.ഗൃഹസന്ദര്‍ശനം നടത്തുന്ന സ്ക്വാഡുകള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകും.ഇതിന്‍റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും.ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുമായി സഹകരിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്നും ജില്ലാ കമ്മറ്റി യോഗം അഭ്യര്‍ത്ഥിച്ചു.