കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്റെ ഉദ്ഘാടന പരിപാടിക്ക് നിർമ്മലഗിരി കോളേജ് ക്യാമ്പസ് അനുവദിക്കാത്ത നിർമ്മലഗിരി കോളേജ് മാനേജ്‌മെന്റിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പൊതുവേദിയാണ് യൂണിവേഴ്‌സിറ്റി യൂണിയൻ. അതിന്റെ ഒരു ഉദ്ഘാടന പരിപാടിക്ക് കോളേജ് ക്യാമ്പസ് അനുവദിക്കാൻ വേണ്ടി യൂണിയൻ ഭാരവാഹികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്നത് ധിക്കാരമാണ് എന്നുമാത്രമല്ല ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വിദ്യാർത്ഥി സംഘടന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതാണ് ഈ അസഹിഷ്ണുതയ്ക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നത്. ഈ നടപടിക്കെതിരെ ജനാധിപത്യവാദികളായ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുവരണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.