കതിരൂർ കേസിൽ പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി ടി .ഐ മധുസൂദനൻ എന്നിവരെ യു.എ.പി.എ കേസിൽ ഉൾപ്പെടുത്തിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. സി.പി.ഐ(എം)നെ തകർക്കുന്നതിന് സി.ബി.ഐ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനുള്ള സംഘപരിവാർ ഗൂഡാലോചനയുടെ ഫലമാണ് ഈ കുറ്റപത്ര സമർപ്പണം. യു.ഡി.എഫ് ഗവൺമെൻറിൻറെ കാലത്ത് സി.ബി.ഐയെ അടക്കം ഉപയോഗപ്പെടുത്തി സി.പി.ഐ(എം) നേതാക്കളെ കള്ളക്കേസിൽ കുടുക്കി പീഢിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.ഇപ്പോൾ കേന്ദ്രഗവൺമെൻറിൻറെ മുൻകൈയ്യിൽ ഇത് ശക്തിപ്പെടുത്തി യിരിക്കുകയാണ്.

പി ജയരാജൻ,ടി ഐ മധുസൂദനൻ എന്നിവരെ കതിരൂർ കേസിൽ ഉൾപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് സെഷൻസ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.ഇതുവരെയുണ്ടായ ഒരു അക്രമസംഭവത്തിലും യുഎപിഎ ഉൾപ്പെടുത്താതെ ഒരു സാധാരണ കേസിൽ യുഎപിഎ ഉൾപ്പെടുത്തിയത് ബോധപൂർവ്വമാണ്.മാത്രവുമല്ല യുഎപിഎ കുറ്റപത്രം സമർപ്പിക്കുമ്പോൾ കൂടെ ഹാജരാക്കേണ്ട അവൺമൻറ് അനുമതിപത്രം ഹാജരാക്കിയിട്ടുമില്ല.ആർ എസ് എസുകാർ നടത്തിയ കൊലപാതകങ്ങളിലൊന്നും യു എ പി എ വകുപ്പ് ചേർത്തിട്ടുമില്ല.
സിപിഐ(എം) നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തെറ്റായി പ്രതിചേർത്തുകൊണ്ട് തലശേരിയിലെ ഫസൽ കേസും ഇതേപോലെയാണ് സിബിഐ കൈകാര്യം ചെയ്തത് എന്ന് ഓർക്കേണ്ടതാണ്.ഫസലിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട ആർ എസ് എസുകാരൻ കുറ്റസമ്മതം നടത്തിയിട്ട് പോലും രാഷ്ട്രീയ യജമാന?ാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പുനരന്വേഷണം നടത്താൻ സിബിഐ തയ്യാറായിട്ടില്ല.

കണ്ണൂർ ജില്ലയിലെ പാർട്ടിയെ നയിക്കുന്ന നേതാക്കളെ ലക്ഷ്യം വെച്ച് പ്രസ്ഥാനത്തെ തകർക്കുന്നതിനുള്ള ഗൂഡനീക്കമാണ് സിബിഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ യുഎപിഎ നിയമം ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനെരെയും സിബിഐയെ ഉപയോഗിച്ച് സിപിഐ(എം)നെ വേട്ടയാടാനുള്ള ശ്രമങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി തീരുമാനി ച്ചിട്ടുണ്ട്..ഇതിന്റെ ഭാഗമായി സെപ്തംബർ 8ന് വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും കേന്ദ്രീകരിച്ച പ്രതിഷേധ പ്രകടനവും ബഹുജനകൂട്ടായ്മയും സംഘടിപ്പിക്കണമെന്ന് സിപിഐ(എം) ആഹ്വാനം ചെയ്യുന്നു.