കണ്ണൂർ : കതിരൂർ കേസിൽ ഉൾപ്പെടുത്തിയ യു എ പി എ നിയമം പിൻവലിക്കുക, കള്ള കേസും മർദ്ദനവും അവസാനിപ്പിക്കുക, പോലീസിന്റെ ആർ എസ് എസ് പാദസേവ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തികൊണ്ടുവരാൻ സി പി ഐ (എം) തീരുമാനിച്ചിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി ഒക്‌ടോബർ 29-നു രാവിലെ 10 മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലശ്ശേരി കേമ്പ് ഓഫീസിന് മുന്നിലും 31-നു രാവിലെ 10 മണിക്ക് ജില്ലാ പോലീസ് ഓഫീസിന് മുന്നിലുമാണ് സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്, തലശ്ശേരിയിലെ സമരം സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ മാസ്റ്ററും കണ്ണൂരിലെ സമരം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനും  ഉൽഘാടനം ചെയ്യും.

 

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സി പി ഐ (എം) നെ വേട്ടയാടാനും സൈര്യ ജീവിതം തകർക്കാനുമുള്ള ആസൂത്രിത നീക്കമാണ് പോലീസ് നടത്തുന്നത്. പോലീസ് ഭീകരതക്കെതിരായ ഈ ജനകീയ സമരത്തിൽ പങ്കാളികളാവാൻ  എല്ലാ ജനാധിപത്യ വിശ്വാസികളോടും സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.