കണ്ണൂർ : പടുവിലായി സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി അംഗം കെ മോഹനനെ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ (11.10.2016 ചൊവ്വാഴ്ച) രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ കണ്ണൂർ ജില്ലയിലും മാഹിയിലും എൽ.ഡി.എഫ് ഹർത്താൽ.

പരിയാരം മെഡിക്കൽ കോളേജിൽ ഫോറൻസിക്ക് സർജൻ അവധിയായതിനാൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റുമോർട്ടം നടക്കുക. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ (11.10.2016) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

കൊലപാതകത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിലും പ്രതിഷേധ പരിപാടികളിലും സഹകരിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സഹദേവൻ അഭ്യർത്ഥിച്ചു.