തെരുവ് നായ്ക്കൾ അക്രമാസക്തമായി അഴീക്കോട് പഞ്ചായത്തിലെ 17 പേരെ കടിച്ച് പരിക്കേൽപ്പിച്ച സാഹചര്യത്തിൽ അത്തരം തെരുവ്  നായ്ക്കളെ കൊല്ലുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി. പി .ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അധികൃതരോട് ആവശ്യപ്പെട്ടു.

ഇത്തരം അക്രമാസക്തരായ തെരുവ് നായക്കളെ കൊല്ലുന്നതിന് സുപ്രീം കോടതി വരെ  അനുവാദം നൽകിയ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഇനിയും അമാന്തമുണ്ടായിക്കൂട. ഇതിനാവശ്യമായ അടിയന്തിര നടപടി എത്രയും എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.