കണ്ണൂർ : സി പി ഐ (എം) ചുവപ്പ് വളണ്ടിയർമാരുടെ ജില്ലാ മാർച്ച് മെയ് 26-നു കണ്ണൂരിൽ നടക്കും.

മാർച്ചിന് ശേഷം നടക്കുന്ന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യും. 18-നും 30-നും മദ്ധ്യേ പ്രായമുള്ള യുവാക്കളുടെ ഒരു സേനയാണിത്. സന്നദ്ധതയുള്ളവരെ റിക്രൂട്ട് ചെയ്താണ് ഈ വളണ്ടിയർ സേന രൂപീകരിച്ചത്. വ്യായാമം, പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനം എന്നിവക്കുള്ള പരിശീലനമാണ് വളണ്ടിയർമാർക്ക് നൽകിയത്. കൂടുതൽ പരിശീലനം ഇവർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. 26-നു വൈകുന്നേരം 3 മണിക്ക്  കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച് കലക്‌ട്രേറ്റ് മൈതാനിയിൽ എത്തുന്നതോടെ ഡിസ്‌പ്ലേ അവതരിപ്പിക്കും.

അടുത്ത കാലത്തായി മറ്റ് പാർടികളിൽ നിന്ന് രാജിവെച്ച് സി പി ഐ (എം) മായി സഹകരിക്കാൻ മുന്നോട്ട് വന്നവരെ ഈ യോഗത്തിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. 26-നു നടക്കുന്ന പിരിപാടിയിലേക്ക് മുഴുവനാളുകളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.