കണ്ണൂർ : ഷുക്കൂർ വധക്കേസിലെ അന്വേഷണം നിഷ്പക്ഷമായി നടത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഉമ്മൻചാണ്ടി സർക്കാരിനുള്ള താക്കീതാണ്.

മരണത്തെ തുടർന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്  തികച്ചും കടകവിരുദ്ധമായ വാർത്തകളാണ് സംഭവം നടന്ന് 25 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് 'പാർട്ടിക്കോടതി' എന്നും മറ്റും പറഞ്ഞ് പോലീസ് അന്വേഷണ റിപ്പോർട്ട് എന്ന വ്യാജേന രണ്ട് പ്രമുഖ പത്രങ്ങളിൽ നൽകിയത്. ഇപ്പോൾ കേരള ഹൈക്കോടി കേസ് ഡയറി അടക്കം പരിശോധിച്ച് ഷുക്കൂർ വധക്കേസ് നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനർത്ഥം യഥാർത്ഥത്തിലുള്ള കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ മാറ്റി മറിക്കാൻ ഉമ്മൻചാണ്ടിയുടെ നിർദ്ദേശം അനുസരിച്ച് പോലീസ് അന്വേഷണ സംഘം ശ്രമിച്ചു എന്ന് ഹൈക്കോടതിക്ക് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു എന്നാണ്.

 

പോലീസ് അന്വേഷണ റിപ്പോർട്ട് എന്ന വ്യാജേന 'പാർട്ടി കോടതി' ശിക്ഷ വിധിച്ചു എന്നും മറ്റുമുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് സി പി ഐ (എം) പറഞ്ഞത് ശരിവെക്കുന്നതാണ് കോടതിയുടെ ഇപ്പോഴുള്ള ഉത്തരവ്.