മൊകേരി പഞ്ചായത്തിലെ മാക്കൂല്‍ പീടികയില്‍ തെക്കേ കോട്ടെന്റവിടെ റിട്ട. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായ കൃഷ്‌ണന്‍നായരെ 1999-ഡിസംബര്‍ 2ന് ആര്‍ എസ്‌ എസ്‌ കാപാലിക സംഘം വീട്ടില്‍ കയറി വെട്ടിനുറുക്കി കൊല്ലുകയായിരുന്നു. 75 വയസു കഴിഞ്ഞ അമ്മയുടെ അടുത്ത്‌ പൂജാമുറിയിലിരിക്കുമ്പോള്‍ രാത്രി എട്ടുമണിയോടെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ കൃഷ്‌ണന്‍ നായരെ കൊന്നത്‌. അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും മുന്നില്‍ പൂജാമുറിയില്‍ തന്നെ കൃഷ്‌ണന്‍ നായര്‍ പിടഞ്ഞുവീണു മരിച്ചു.