കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കറുവന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. 1942 ലെ ജാപ്പുവിരുദ്ധസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു. 1946 ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്‌തംബര്‍ 19 ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. രാജ്യത്തിന്റെയും, ജനങ്ങളുടെയും മോചനപ്പോരാട്ടത്തിനുവേണ്ടി ഉഴിഞ്ഞുവെയ്‌ക്കപ്പെട്ട ആ ജീവിതം 1972 സെപ്‌തംബര്‍ 23 ന്‌ തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ വച്ച്‌ അഴിമതിക്കാരായ രാഷ്‌ട്രീയ ഭിക്ഷാംദേഹികളുടെ കൊലക്കത്തിക്ക്‌ ഇരയായി.