തലശ്ശേരി താലൂക്കില്‍ കോട്ടയം വില്ലേജില്‍ ഓലായിക്കര ദേശത്തില്‍ നടുക്കണ്ടി പൈതലിന്റേയും ചിരുതൈയുടെയും മകനായി 1928 ല്‍ ഒരിടത്തരം കുടുംബത്തില്‍ സ. ബാലന് ജനിച്ചു. 1946ലെ ചരിത്രപ്രസിദ്ധമായ ആര് ഐ എന്‍ കലാപത്തില്‍ പങ്കെടുക്കുകയും തല്‍ഫലമായി സഖാവിന് നേവിയിലുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കോണ്‍ഗ്രസ്സില്‍നിന്ന് സിഎസ്പിയിലേക്കും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന് 1950 ഫെബ്രുവരി 11 ന് നടന്ന സേലം ജയില്‍ വെടിവയ്പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.