മഹിളാ പ്രസ്ഥാനത്തിന്റെ ജില്ലയിലെ മുൻനിര നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു എം. ജയലക്ഷ്മി. സമരമുഖങ്ങളിലെയും സംഘടനാരംഗത്തെയും കരുത്തുറ്റ വനിതാസാന്നിദ്ധ്യമായിരുന്നു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെ ഇടപെടലുകൾ മാതൃകാപരമായിരുന്നു. ജില്ലാപഞ്ചായത്ത് ഭരണാധികാരിയായപ്പോഴും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പുന്നതിൽ ശ്രദ്ധചെലുത്തി. വെസ്‌റ്റേൺ ഇന്ത്യ കോട്ടൺസ് ജീവനക്കാരിയായിരുന്നു ജയലക്ഷ്മി മുഴുവൻ സമയ പൊതുപ്രവർത്തനത്തിനായി ജോലി രാജിവെയ്ക്കുകയായിരുന്നു.
2016 ജൂലായ് 20ന് അന്തരിച്ചു.