കരിവെള്ളൂരിൽ കർഷക പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുക്കാൻ മുൻനിന്ന് പ്രവർത്തിച്ച സഖാവാണ് കോളിയാടൻ നാരായണൻ മാസ്റ്റർ

കരിവെള്ളൂർ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ച നാരായണൻ മാസ്റ്റർ ഭീകര പൊലീസ്- ഗുണ്ടാ നരനായാട്ടിനെ തുടർന്ന് മുംബൈയിലും തെക്കൻ കർണാടകത്തിലുമായി ആറുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. 1946 ൽ അദ്ദേഹത്തിന്റെ ടീച്ചിങ് സർട്ടിഫിക്കറ്റ് റദ്ദാക്കി. 1957 ലെ ഇ എം എസ് സർക്കാർ  സർട്ടിഫിക്കറ്റ് തിരിച്ചുനൽകിയതിനെ തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. 

1964 ൽ പാർടി ഭിന്നിച്ചപ്പോൾ നാരായണൻ മാസ്റ്റർ സിപിഐ എമ്മിൽ ഉറച്ചുനിന്നു. ദീർഘകാലം കമ്യൂണിസ്റ്റ് പാർടി ലോക്കൽ സെക്രട്ടറി, കർഷകസംഘം ഭാരവാഹി, അധ്യാപക യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് പത്തുവർഷത്തോളം കരിവെള്ളൂർ- പെരളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സഖാവിന്റെ സ്മരണക്കുമുന്നിൽ ഒരുപിടി ചോരപ്പൂക്കൾ.