സിപിഐ എം എടക്കാട് ഏരിയാ സെക്രട്ടറി. മികച്ച സംഘാടകനും ജില്ലയിലെ അറിയപ്പെടുന്ന സഹകാരിയുമായായിരുന്നു.
ബീഡിത്തൊഴിലാളി മേഖലയിലൂടെ വളർന്ന സഖാവ് ട്രേഡ് യൂണിയൻ രംഗത്തുനിന്ന് കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതൃനിരയിലേക്ക് ഉയർന്നു. അടിയന്തരാവസ്ഥക്കാലത്ത് എടക്കാട് മേഖലയിൽ പാർടി പ്രവർത്തനം ഊർജസ്വലമാക്കുന്നതിൽ നിസ്തുല പങ്കുവഹിച്ചു.
ദിനേശ് ബീഡി തോട്ടട പ്രൈമറി സംഘം പ്രസിഡന്റ്, കേന്ദ്ര സംഘം ഡയറക്ടർ, മാർക്കറ്റ്‌ഫെഡ് ഡയറക്ടർ, റെയ്ഡ്‌കോ ഡയറക്ടർ തുടങ്ങിയ ചുമതലകളിൽ മികവുതെളിയിച്ചു. അടിസ്ഥാനവർഗത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിൽ സഖാവിന്റെ സ്മരണ നമുക്ക് കരുത്തേകും.