പ്രമുഖ ട്രേഡ് യൂണിയൻ സംഘാടകനും കമ്യൂണിസ്റ്റ് പാർടി നേതാവുമായിരുന്ന പി വി 1994 ഡിസംബർ 11 നാണ് വിട്ടുപിരിഞ്ഞത്. 

1965 ലെ ഇന്ത്യാ -പാക് യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരവും ജയിലിൽ കിടന്നു. പലതവണ പൊലീസിന്റെയും ഗുണ്ടകളുടെയും നിഷ്ഠുര മർദനത്തിനിരയായി. 

കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ്, മാടായി റൂറൽ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ ഭരണപാടവം തെളിയിച്ചു. സിപിഐ എം മാടായി ഏരിയാ സെക്രട്ടറിയായി വർഷങ്ങളോളം പ്രവർത്തിച്ചു. മരിക്കുമ്പോൾ പാർടി ജില്ലാ കമ്മിറ്റി അംഗം, കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി, മാടായി റൂറൽ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ  പ്രവർത്തിക്കുകയായിരുന്നു.