കമ്യൂണിസ്റ്റ്- ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവായിരുന്ന പി വി ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി.   അയൽക്കാരനും ബാല്യകാല സുഹൃത്തുമായ സ. സി എച്ച് കണാരനായിരുന്നു മാർഗദർശി.

ബീഡിത്തൊഴിലാളിയായിരുന്നു. 1938-39 കാലഘട്ടത്തിൽ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ പാർടി പ്രചാരകനായി. കമ്യൂണിസ്റ്റ് പാർടിയുടെ തലശേരി താലൂക്ക് സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സംസ്ഥാന ബീഡി- സിഗാർ വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റായി  സംഘടന കെട്ടിപ്പടുക്കാനുള്ള തീവ്രയത്‌നത്തിൽ ഏർപ്പെട്ടു. 

കേരള ദിനേശ്ബീഡിക്ക് രൂപം നൽകുന്നതിലും സ്ഥാപനത്തെ വളർച്ചയുടെ പടവിലേക്ക് ഉയർത്തുന്നതിലും   നേതൃപരമായ പങ്കുവഹിച്ചു. കേന്ദ്രസംഘത്തിന്റെ ഡയറക്ടറായി മരണംവരെ സേവനമനുഷ്ഠിച്ച കുട്ടിയുടെ സ്മരണ ബീഡിത്തൊഴിലാളികളുടെ മനസിൽ മായാതെ നിലനിൽക്കും.