വടക്കേ മലബാറിൽ കമ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ജന്മി-നാടുവാഴിത്തത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സഖാവാണ് എ കുഞ്ഞിക്കണ്ണന്‍.

ബക്കളം സമ്മേളനത്തിലൂടെ കർഷക സംഘത്തിന്റെ സജീവ പ്രവർത്തകനായ സഖാവ് കാവുമ്പായി സമരത്തിന്റെ നായകനായിരുന്നു. അധ്യാപകനായി ജീവിതവൃത്തി ആരംഭിച്ചു. ഇരിക്കൂർ പൊലീസ് സ്‌റ്റേഷൻ മാർച്ചിനും കണ്ടക്കൈ പുല്ലുപറി സമരമുൾപ്പെടെയുള്ള  പോരാട്ടങ്ങൾക്കും നേതൃത്വം നൽകി. ജന്മിഗുണ്ടയായ ആനക്കാരനെ കൊന്നുവെന്ന കേസിൽ വധശിക്ഷക്ക് വിധിച്ചെങ്കിലും അപ്പീൽ കോടതി ശിക്ഷ ജീവപര്യന്തമാക്കി.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കുഞ്ഞിക്കണ്ണൻ 1964 ൽ പാർടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്നു. 1970 ൽ ഇരിക്കൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി. ഗുണ്ട-  പൊലീസ് മർദനത്തെ തുടർന്ന് രോഗിയായ സഖാവ് 1973 നവംബർ 23 ന് അന്തരിച്ചു.