നാടിന്റെയും ജനങ്ങളുടെയും മോചനത്തിന് ചെറുപ്പം മുതൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച അദ്ദേഹം സഹിച്ച ദുരിതങ്ങൾ അവർണനീയം.
ദേശീയമുന്നേറ്റത്തിലും കർഷക- അധ്യാപക പ്രസ്ഥാനത്തിലും പ്രവർത്തകനായും നേതാവായും അണിചേർന്നു. 1939ൽ കമ്യൂണിസ്റ്റ് പാർടി രൂപീകൃതമായതുമുതൽ അംഗമായി. ഒളിവിലും തെളിവിലും ഉജ്വല പ്രവർത്തനം കാഴ്ചവച്ചു. മാസങ്ങളോളം കണ്ണൂർ, സേലം ജയിലുകളിൽ കഴിഞ്ഞു.
പഴയ സ്കൂൾ മാനേജർമാരുടെ പ്രവർത്തനങ്ങൾക്കെതിരെ അധ്യാപകരെ പടക്കളത്തിലിറക്കാൻ നടത്തിയ പ്രവർത്തനം വിലപ്പെട്ടത്. പൊലീസ്- ഗുണ്ടാ മർദനം ഏറ്റു. ദീർഘകാലം സിപിഐ നേതൃനിരയിൽ സജീവമായ കിട്ടേട്ടൻ അവസാനകാലത്ത് ആശയപരമായും സംഘടനാപരമായും ആ പാർടിയുമായിഅകന്നു. സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കവെയാണ് അന്ത്യം. ഏറെക്കാലം ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു.