കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റി)ന്റെ കണ്ണൂർ ഏരിയ കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സഹകാരിയുമായിരുന്നു സ: കുറിയ കൃഷ്ണൻ. കൈത്തറി തൊഴിലാളി കുടുംബത്തിൽ ജനിച്ച് കൈത്തറി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സഖാവ് സംഘടിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് അരനൂറ്റാണ്ട് കാലം പൊതുപ്രവർത്തനത്തിൽ ജീവിതം സമർപ്പിച്ചിട്ടുള്ള സഖാവ് വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1955ൽ പാർടി അംഗമാവുകയും അവിഭക്ത ചിറക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടിയായും വിഭജനത്തിന് ശേഷം ചിറക്കൽ ലോക്കൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്ന നിലക്ക് സഹകരണമേഖലയിലെ പ്രവർത്തനം എടുത്തുപറയത്തക്കതായിരുന്നു. ഹാന്റ്ലൂം വർക്കേഴ്സ് യൂണിയൻ കണ്ണൂർ താലൂക്ക് യൂണിയൻ ജോ. സെക്രട്ടറി, ചിറക്കൽ ഡിവിഷൻ പ്രസിഡന്റ്, ചെറുകിട മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, ചിറക്കൽ ഡിവിഷൻ പ്രസിഡന്റ്, സിഐടിയു കണ്ണൂർ ഏരിയ കമ്മിറ്റിയംഗം, ചിറക്കൽ വീവേഴ്സ് സൊസൈറ്റി, ചിറക്കൽ സർവീസ് കോ-ഓപ്പ്. ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ഭരണസമിതിയംഗം, ചിറക്കൽ വീവേഴ്സ് കോ-ഓപ്പ്. സൊസൈറ്റി എംപ്ലോയീസ് കോ-ഓപ്പ്. സൊസൈറ്റി പ്രസിഡന്റ്, ചിറക്കൽ പഞ്ചായത്ത് ഭരണസമിതിയംഗം, കടലായി യുവജന സംഘം വായനശാല ഗ്രന്ഥാലയത്തിന്റെ ഭാരവാഹി എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന പ്രവർത്തനത്തിന്റെ ഉടമ കൂടിയാണ്.
സ്മരണീയ ദിനങ്ങൾ
No any anniversary today
പത്രക്കുറിപ്പുകള്‍
22
Sep2020
കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജന കൂട്ടായ്മ
കണ്ണൂര്‍ > കോണ്‍ഗ്രസ്സിന്റെ കൊലപാതക രാഷ്ട്രീയത്തിനും യു.ഡി.എഫ്- ബി...
15
Sep2020
അക്രമികളെ കരുതിയിരിക്കുക
ആക്രമണ സമരങ്ങള്‍ സംഘടിപ്പിച്ച് സി.പി.ഐ.എമ്മിന്റെ ഓഫീസുകള്‍ക്ക് നേരെയു...
14
Sep2020
കള്ളവോട്ടർമാരെ പട്ടികയിലുൾപ്പെടുത്താനുള്ള യുഡിഎഫ്...
കണ്ണൂര്‍ : തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ അനര്‍ഹരെ തിരുകി ക...